Sunday, 30 July 2017

കാറ്റിൽ ഇലകൾ പൊഴിയുന്നതും
നോക്കിയിരുന്നു
തിരക്കുകളേതുമില്ലായിരുന്നു
കഴിഞ്ഞ മണിക്കൂറുകളിൽ
എവിടെയോ പോയൊളിച്ചൊരു
20 ലക്ഷം ഹാർഡ് ഡിസ്‌കിൽ
നിന്നും ഫയൽ മെനുവിലേക്ക്
വന്ന ആശ്വാസം
ഒരു നിശ്വാസമായ്പുറത്തേക്കു
വരാൻ വെമ്പി നിന്നു.
കാറ്റിൽ ഇലകൾ പൊഴിയുന്നതും
നോക്കിയിരുന്നു .
വെറുതെ കലഹിച്ചൊരു
ദിവസത്തിൻ നൊമ്പരം
മനസ്സിൽ മായാതങ്ങനെ 
വീർപ്പുമുട്ടികൊണ്ടിരുന്നു
കാറ്റിൽ ഇലകൾ പൊഴിയുന്നതും
നോക്കിയിരുന്നു
തിരക്കുകളേതുമില്ലായിരുന്നു
കാറ്റിനൊപ്പം ആയാസമേതു-
മില്ലാതെന്നപോൽ
ഉയർന്നും, താഴ്ന്നും ,തെന്നിയും
ഒന്നിടറിയും, ചിലപ്പോൾ
കാറ്റിനോട്  പരിഭവിച്ചും
മഴയോട് കിന്നരിച്ചും ഇലകൾ
പൊഴിയുന്നത് നോക്കിയിരുന്നു
മനസ്സും അതുപോൽ
ആയാസമില്ലാത്തതാകാൻ
വെറുതെ കൊതിച്ചുപോകുന്നു
ഇലകൾ
പൊഴിയുന്നത് നോക്കിയിരുന്നു
 തിരക്കുകളേതുമില്ലായിരുന്നു.

Friday, 7 July 2017

സഖി, ആത്മഹത്യ ചെയ്ത
നീ ഭീരുവാണെന്ന് ഞാനെങ്ങനെ പറയും!
എന്നുമെൻ വലതുവശം ചേർന്നു 
നടന്നവൾ 
 

സഖി, ഞാനൊരിക്കലും
ജനിക്കരുതെന്ന നിന്റെ
കണ്ടെത്തലില്‍ നീയെത്തിയത്
ഒരുപാടുതവണ
വെട്ടിയും, തിരുത്തിയും
കൂട്ടിച്ചേര്‍ത്തും
സ്വയം തപിച്ചുമാവണം
Posted by