Thursday 21 July 2016

ഇനി അവൾ  തനിച്ചാണ് ......
വഴിത്താരകളെല്ലാം ശൂന്യമാവുന്നു
ഇരുളടഞ്ഞ വീഥികളിൽ
വഴിതെറ്റിയലയുമേകാന്ത-
പഥികയെപ്പോലെ...
അമ്മിഞ്ഞപ്പാലിന് മാധുര്യം
മറഞ്ഞുപോയി
സ്നേഹം നിറഞ്ഞൊരാ
നെഞ്ചകം കാണാക്കിനാവായി
ഇമയൊന്നു ചിമ്മിയപ്പോൾ
പുലരി അമ്മയേയും
കൊണ്ടെങ്ങോ പോയി ഇന്ന് പുലരിമുതൽ
മഴയായിരുന്നു
അവളുമതുപോലെ
പെയ്തുപെയ്തങ്ങനെ
പതം പറഞ്ഞും, അമ്മയ്ക്കൊപ്പം
മയങ്ങിയും, ഇടയ്ക്കൊന്നു
ഞെട്ടിയും അവളാകെ
ഉലഞ്ഞിരുന്നു
ഇനി  അവൾ  തനിച്ചാണ് ......

Tuesday 19 July 2016

ഇത്രമേൽ മഴയില്ലാത്ത
ഇത്രമേൽ ഇടിയില്ലാത്ത
ഇത്രമേൽ കൂണില്ലാത്ത
ഇത്രമേലില്ലാത്തൊരു
മഴക്കാലം

Saturday 9 July 2016

മുക്കുത്തിച്ചിരി

മുറ്റത്ത് മഴവന്നു നിൽക്കുന്ന സമയത്താണ്
മോളെ എന്നൊരു വിളിയോടെ
മുത്തി എത്തിയത്
തിളക്കമുള്ള മൂക്കുത്തി ചിരിയാൽ
എനോട് പയിക്കുന്നുവെന്നു
പറഞ്ഞത്
ഇഡ്ഡലിയും സാമ്പാറും കഴിച്
വീണ്ടുമൊരു മുക്കുത്തിച്ചിരിയാൽ
ഭാണ്ഡത്തിൽനിന്നും ഒരു
പൊതിയെടുത്തു തന്നു
മഴയിലേക്കിറങ്ങി പോയത്
പിന്നെയാ വൈകുംന്നേരം
മഴ പെയ്യും നേരം
അച്ഛൻ പറഞ്ഞാണറിയുന്നതു
മുത്തി സർക്കാരാശുപത്രിയിൽ
ആർക്കും വേണ്ടാത്ത ജഡമായി
തണുത്തു വിറങ്ങലിച്ചു കിടക്കുന്നുവെന്നു
അച്ഛന്റെ കൂടെ ഞാനവിടെ
ചെന്നെങ്കിലും കാണുവാനായില്ല
ആ മുക്കുത്തിച്ചിരി
കൂടെയുള്ള മറ്റുള്ളവർ
കൊണ്ടുപോയെന്ന്
അപ്പോളാണ് ഞാനോർത്തത്
മുത്തിയൊരു യാചക
മാത്രമായിരുന്നല്ലോയെന്നു
 ജീവിതവും, പ്രതീക്ഷകളും
ഇല്ലാത്ത വെറുമൊരു യാചക
 തിരിച്ചു വന്നു ഞാനാപ്പൊതി
യഴിച്ചു
അതിൽ നിറയെ സൂര്യകാന്തി
വിത്തുകളായിരുന്നു
ഇന്നവ ഒരു മൂക്കുത്തി-
ച്ചിരിയോടെ എന്നെ നോക്കി
ച്ചിരിക്കുമ്പോൾ
മറ്റൊരു സൂര്യകാന്തി
ച്ചിരിയാൽ മുക്കുത്തിയി-
ട്ടൊരു മുഖം
വാൽസല്ല്യമൂറുന്ന ചിരിയാൽ
പെയ്തിറങ്ങുന്നു .







എത്ര തന്നെ ആത്മാർത്ഥമായി പെരുമാറിയലും തിരിച്ചു കിട്ടുന്നത്. വിശ്വാസമില്ലായ്മയാണ് . ഒരാളോട് സംസാരിക്കുന്നതു കൊണ്ടു നമ്മൾ നമ്മളല്ലാതാവുമോ ? സ്നേഹം എന്നത് ഒരു ബാധ്യത ആകുന്നതു എന്തു കൊണ്ടു . വിശ്വാസം ഇല്ലാത്തതുകൊണ്ടാണോ? മനസ്സു വീണ്ടും കൈവിട്ടു പോകുന്നു. എനിക്കു എന്നെ നന്നായിട്ടറിയാം  മറ്റുള്ളവരും നമ്മളെ വിശ്വസിക്കണം എന്നു പറയുന്നത് സ്വാർത്ഥതയാണോ ? ആവാം അല്ലെ?

Wednesday 6 July 2016

പിച്ചകപ്പൂക്കള്‍ കൊരുത്ത മാലയായിരുന്നു
ഇന്നലെയുടെ പ്രണയം
അകവും പുറവും സുഖമുള്ള വേദന
മനസ്സിന്റെ കാണാകയങ്ങളിലെങ്ങോ
പൂത്തുലഞ്ഞു നില്ക്കു ന്ന കണിക്കൊന്നപോലെ
‘മതിലുക’ളെപ്പോലും പ്രണയത്തിന്റെ
മാനിഫെസ്റ്റോയാക്കാന്‍ കഴിഞ്ഞിരുന്നു
സ്വപ്നങ്ങളുടെ ആകാശങ്ങളെ
വര്ണ്ണങങ്ങള്കൊെണ്ട് പൊതിയാന്‍
കഴിഞ്ഞിരുന്നു.
ഇല്ലായ്മകളെ സമൃദ്ധിയക്കാനും
പ്രണയമുണ്ടായിരുന്നു.
പ്രണയം
ഒരിക്കല്‍ അതുണ്ടായിരുന്നു
ഇന്നത് ചോരയും ചലവും തെറിയും
കൊലവിളിയുമായി അരങ്ങു വാഴുന്നു.
പ്രണയം പടിയിറങ്ങുമ്പോള്‍
കണ്ണുകള്‍ ഈറനണിയുന്നില്ല
ചാറ്റിങ്ങിലും, ചീറ്റിങ്ങിലും
ഫോണ്‍ സെക്സിലും
മതിമറന്നാടുന്നു പ്രണയം
ഒന്നും കൈമാറാനില്ലാത്ത
വെറുമൊരു വാക്കായി
മാറുന്നുവോ പ്രണയം ?
“എങ്കിലും ചന്ദ്രികേ
നമ്മള്‍ കാണും സങ്കല്പ്
ലോകമല്ലിയുലകം.’’മാര്‍ച്ച്‌ 9, 2014
കണ്ണിൽ പടർന്ന തീനാളങ്ങളിൽ നിന്നാണ്
മഹാഭാരത യുദ്ധമുണ്ടായത്
കണ്ണിൽ പടർന്ന പ്രണയാഗ്നിയിൽ നിന്നാണ്
ലങ്കയുടെ പതനമുണ്ടായത്
വാക്കുകളാൽ പടർന്ന സംശയം
കണ്ണിൽ പടർന്നപ്പോളാണ്
ഭൂമിതൻ കരങ്ങൾ നീണ്ടത്
കണ്ണുകളിൽ നിന്നും കണ്ണുകളിലേക്കുപടരുന്ന
അഗ്നിയിൽ നിന്നും
മനസ്സിനും, ശരീരത്തിനും പൊള്ളലേറ്റ മനുഷ്യർ
പുതിയ ഇതിഹാസങ്ങൾ രചിക്കുന്നു
ആ ഇതിഹാസങ്ങളിൽ നിന്നും
ഉയിർകൊണ്ട കബന്ധങ്ങൾ
ഇന്നിനെ നോക്കി പല്ലിളിക്കുന്നു
കണ്ണില്‍ പടര്‍ന്ന തീനാളങ്ങളില്‍ നിന്നും
ഉയിര്‍കൊണ്ട സ്വപ്ങ്ങളും,
പ്രതീക്ഷകളുമായി
മനസ്സിനും, ശരീരത്തിനും പൊള്ളലേറ്റ മനുഷ്യർ
കാത്തുനില്‍ക്കുന്നു
വീണ്ടുമൊരു പുലരിക്കായി
നമുക്കിനിയും ഒരുമിച്ചു സ്വപ്നം കാണണം
മഴവില്ല് വിരിയുമാ കുന്നിന്മുകളില്‍ പോയി
നിറമില്ലാതായ സ്വപ്നങ്ങള്‍ക്ക് നിറമേകണം
അവിടെയാ കാണുന്ന ഒറ്റമരത്തിന്‍ ചുവട്ടില്‍
മഴവരുന്നതുംകാത്തുകാത്തിരിക്കണം
ഒടുവിലാ മരം പെയ്യുന്നതറിഞ്ഞ്
കണ്ണുകളില്‍ സ്നേഹം നിറച്ച്
പറയാത്തവാക്കുകള്‍ ചുണ്ടുകളിലൊളിപ്പിച്ചു
മണ്ണിലേക്ക് പെയ്തിറങ്ങണം .......................
മഴ പെയ്യുന്നതും നോക്കി അമ്മയുടെ അടുത്തിരിക്കുമ്പോള്‍ മനസ്സു കുട്ടിക്കാലത്തേക്ക് പോയി. അമ്മയുടെ*(വൈക്കം) വീട്ടിലായിരുന്നു ഏഴു വയസ്സുവരെ. പഴയവീടായിരുന്നു. ഓല മേഞ്ഞത്. ഞാനും അമ്മമ്മയും, ചിറ്റമാരും ഉമ്മറത്തിരുന്നു മഴ കാണാറുണ്ടായിരുന്നു. അലറി വരുന്ന മഴയ്ക്ക് നല്ല ഉഷാറാണ്. ചരിഞ്ഞാണ് ആകാശത്തുനിന്നും മഴ വീഴുന്നത്. മണ്ണിനു പുന്നെല്ലിന്റെ മണമാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ആകാശം നോക്കിയാല്‍ കാണില്ല. ആകാശതു നിന്നു എവിടുന്നാണ് ഇത്ര വെള്ളം അവിടെ കായലുണ്ടോ? നന്നായി മഴ പെയ്താല്‍ തോട്ടിലെ വെള്ളം കലങ്ങും, ആകാശം എന്താ കലങ്ങാതെ? ഇതൊക്കെ ആയിരുന്നു അന്നത്തെസംശയങ്ങള്‍. ഓലത്തുംബിലൂടെ വെള്ളം മുറ്റത്തേക്ക് വീണുകൊണ്ടേയിരിക്കുന്നു. മുറ്റത്ത്‌ ആദ്യ മഴത്തുള്ളികള്‍ വീഴുമ്പോള്‍ പുതുമണ്ണിന്റെ മണം. വെള്ളം പതുക്കെപ്പതുക്കെ പൊങ്ങി വരുന്നു. ഒന്ന് മഴ പെയ്താല്‍ നിറഞ്ഞുകവിഞ്ഞോഴുകുന്ന ഒരു കുളം മുറ്റത്തുണ്ട്. കുളത്തില്നിുന്നും വെള്ളം മുറ്റത്തേക്ക്. മുറ്റത്തുനിന്നും നടവഴിയിലൂടെ ഇറങ്ങി തോട്ടിലേക്ക് മറയുന്നത് കാണാന്‍ എന്ത് ഭംന്ഗിയായിരുന്നു. വെള്ളം കുളത്തില്‍ നിന്നും ഒഴുകുമ്പോള്‍ കൂട്ടത്തില്‍ വരാല്‍ മത്സ്യങ്ങള്‍ നീന്തി വരും. തെങ്ങില്നി്ന്നും വെള്ളം ശക്തിയില്‍ ഒഴുകുന്ന സമയമാണെങ്കില്‍ ആ വരിവെള്ളത്തിലൂടെ വാരല്‍ തെങ്ങില്‍ കയറും. അതുപോലെ താഴോട്ടും ഇറങ്ങും. അതൊന്നു കാണണ്ട കാഴ്ച തന്നെയാണ്, വരിവരിയായുള്ള ആ തെങ്ങ് കയറ്റം. നന്നായി മഴ പെയ്താല്‍ വള്ളവും കൊണ്ടിറങ്ങും. ചെറിയ ചെറിയ തോടുകളാണ് നിറയെ. ചിറ്റമാരുടെ കൂടെയാണ് കേട്ടോ. എവിടെനോക്കിയാലും വെള്ളമായിരുന്നു. കരിയാറിന്റെ തീരത്താണ് സ്കൂള്‍. മഴ പെയ്താല്‍ സ്കൂളില്‍ വെള്ളം കയറും. പിന്നെ കുറെ ദിവസത്തേക്ക് സ്കൂള്‍ ഇല്ല. കൈതകള്‍ അതിരിടുന്ന്ന നടവഴിയും, കിളിച്ചുണ്ടന്‍ മാവിന്ച്ചുവട്ടിലെ കുളവും എല്ലാമെല്ലാം ഓര്‍മ്മയില്‍ നിറയുന്നു. ഒപ്പം നഷ്ട്ടബോധവും.................മാര്‍ച്ച്‌ 11, 2014
നാളെ ലോക ജലദിനം...........ജീവശ്വാസംതന്നെയാണ് വെള്ളം. വര്ഷങ്ങള്‍ പിന്നിടുന്തോറും ജലം എന്നത് മണ്ണില്നി‍ന്നും, ജീവജാലങ്ങളില്‍ നിന്നും അകന്നുപോയ്ക്കൊണ്ടിരിക്കുകയാണ്. വെള്ളമില്ലെങ്കില്‍ ഭൂമിയില്ല, ജീവജാലങ്ങളില്ല. സ്വപ്നങ്ങളില്ല, പ്രതീക്ഷകളില്ല എല്ലാം വെറും പാഴ്വസ്തുക്കള്‍ മാത്രം. ഇന്ന് നമ്മുടെ പുഴകള്‍ കുറ്റിക്കാടുകളായി മാറിക്കൊണ്ടിരിക്കുകയാണ്. ജലം എന്നത് ഒരു വിദൂര സ്വപ്നമായിമാറുന്നു. ഓരോ കിണറും, പുഴകളും നമ്മോടു സംസാരിക്കുന്നുണ്ട്. നാമത്തിനു ചെവിക്കൊടുക്കണം എന്നുമാത്രം. മധ്യവേനല്‍ അവധിക്കാലത്ത്‌ അച്ഛന്റെ വീടായ വല്ലചിറയിലും (തൃശൂര്‍), അമ്മയുടെ വീടായ വൈക്കത്തും പോവാറുണ്ട്. അച്ഛന്റെ വീട്ടില്‍ നല്ല ആഴമുള്ള കിണറുണ്ടായിരുന്നു. ആ ചുറ്റുവട്ടത്തുള്ള ഒരുപാടു വീടുകാരുടെ സ്വന്തമായിരുന്നു ആ കിണര്‍. അതൊരു ബി ബി സി കേന്ദ്രം കൂടിയായിരുന്നു. ആ കിണറ്റിലെ വെള്ളത്തിന്‌ എന്തൊരു തണുപ്പും, സ്വാദുമായിരുന്നു. ഇളം നീലനിറത്തില്‍ നിറഞ്ഞു കിടന്നിരുന്ന ആ കിണര്‍ എന്റെ ഓര്മ്മയില്‍ ഇന്നുമുണ്ട്. വെട്ടുകല്ലുകൊണ്ടുള്ള ചുറ്റുമതിലും, അടിയിലേക്ക് വീതിയോടുകൂടിയുള്ള ഏണിയും അതിനു വല്ലാത്തൊരു പ്രൌഡി കൊടുത്തിരുന്നു. എത്ര പേര്‍ കൊരികൊണ്ടുപോയാലും ആ കിണര്‍ നിറഞ്ഞു തന്നെ കിടക്കും. ഇപ്പോള്‍ ആ കിണറും വെള്ളത്തിന്റെ കാര്യത്തില്‍ പിശുക്കിയായിരിക്കുന്നു. അമ്മയുടെ നാട്ടിലാണെങ്കില്‍ എവിടെ നോക്കിയാലും കായലും,തോടും, കിണറും. വൈക്കത്ത് മിക്കവാറും എല്ലാ വീടുകളിലും രണ്ടു കുളങ്ങള്‍ ഉണ്ടായിരിക്കും. ഒന്ന് കുടിക്കാനുള്ള വെള്ളമെടുക്കുന്ന കുളവും, മറ്റേതു കുളിക്കാനുള്ളതും. വേനലവധിക്ക് നാട്ടില്‍ ചെന്നാല്‍ കുളത്തില്‍ നിന്നും കയറാറില്ലായിരുന്നു. പിന്നെ വടിയും, ശകാരവും മനസില്ലാമനസോടെ കേറിപ്പോരും. ഇന്ന് അവിടെയും കുളങ്ങള്‍ ഇല്ലാതായിരിക്കുന്നു. തോടുകള്‍ ഇല്ല. കായലുകള്‍ ആഫ്രിക്കന്‍ പായലുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. കേരളത്തിലെ ഏറ്റവും ചൂടുകൂടിയ ജില്ല പാലക്കാടാണെങ്കിലും വെള്ളത്തിനോരിക്കലും ക്ഷാമാമുണ്ടയിരുന്നില്ല. അതുകൊണ്ടാണല്ലോ കേരളത്തിന്റെ നെല്ലറ പാലക്കാടായത്. പാലക്കാടിനൊരു നിളയുണ്ടായിരുന്നു എന്നും വരദായിനിയായ പാലക്കാടിന്റെ സ്വന്തം നിള. ഗായത്രി, തൂത, കല്പ്പായത്തി,കണ്ണാടിപ്പുഴ എന്നി കൈവഴികളായ നദികളെക്കൊണ്ട് പച്ചപുതപ്പിച്ചിരുന്നു. ഒരുനാടിനു മുഴുവന്‍ അന്നദാതാവായിരുന്നു. ഇന്നോ നിള ഒരു നീര്ച്ചലായി മാറിയിരിക്കുന്നു. പുഴ, കിണര്‍ ഇവെയെല്ലാം നാം കണ്ട ഒരു സ്വപ്നമായി മാറുന്ന കാലം അതിവിദൂരമല്ല. ശ്രീ. ബാലകൃഷ്ണന്‍ എഴുതിയപോലെ
“ഇനി വരുന്ന തലമുറക്ക്‌ ഇവിടെ വാസം സാദ്ധ്യമോ”
നമ്മുടെ പൂര്‍വികര്‍ നമ്മെ ഏല്പ്പി ച്ച ഈ പച്ചപ്പും, പുഴകളും, കിണറുകളും, കായലുകളും, അതുപോലെ നമുക്ക് നമ്മുടെ കുട്ടികള്ക്ക് കൈമാറാന്‍ സാധിക്കില്ലെങ്കില്‍ അവരോടു നമ്മള്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റുതന്നെയാണ്.

മാര്‍ച്ച്‌ 21, 2014
ആ രാവിന്നും ഞാനോര്ക്കുന്നു
നിറങ്ങളെല്ലാം വറ്റിവരണ്ടു
രാവൊരു കരിമ്പടം
വാരിപ്പുതചിരുന്നു
പാണന് കുന്നിനു മുകളില്
രാത്രിയൊരു ഭീകര രൂപംപൂണ്ടിരുന്നു
ഐസിവിനുള്ളില് നീണ്ടോരുറക്കത്തിനു-
എന്നച്ചന് തയ്യാറെടുക്കുന്നത്
ഞാന് കണ്ടുകൊണ്ടിരുന്നു
തലേന്ന് മുതലേ എന്നച്ചന്
പോകാനുള്ള ഒരുക്കത്തിലായിരുന്നു
വീട്ടിലേക്കുള്ള യാത്രയില്
ഞാനെന്നച്ചനെ മുറുകെപ്പിടിച്ചിരുന്നു
പക്ഷെ...............
എന് വിരല്തു്മ്പില് നിന്നു-
മെന്നച്ചന് നിശബ്ദമായീ
ഊര്ന്നുപോയിരുന്നു
പിറ്റേന്ന് പുലരിയില്
മഴ ചാറിക്കൊണ്ടിരുന്നു
ഞാനുമെന് മഴയും ഒരു പോലെ
പദം പറഞ്ഞും, കരഞ്ഞും
ദുസ്സഹമായൊരു വിഭ്രാന്തിയില്
വീണുപോയിരുന്നു
എന്നെ തനിച്ചാക്കി എന്റെയച്ചന്
പോയിയെന്നോ? ആ രാത്രി എന്റച്ചനെ
കൊണ്ടുപോയിയെന്നോ?
ഞാനത കണ്ടുകൊണ്ടിരുന്നു

മാര്ച് 27, 2014
ഇവിടെയെന്‍ മധുരമാം ഓര്‍മ്മകളും, ബാല്യവും.
ഓരോ തവണ തിരിച്ചു പോരുമ്പോളും എന്തൊക്കെയോ നഷ്ട്ടപെടുന്നു എന്നൊരു തോന്നലും........എന്നാലും എനിക്കറിയാം ഈ ഓര്‍മ്മകള്‍ ഇല്ലെങ്കില്‍ ഞാനില്ല എന്ന്......ഇവിടേക്ക് തിരിച്ചുവരാതിരിക്കാനാവില്ല എന്നും..........ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുന്നു..........ഏപ്രില്‍ 18, 2015

“വാക്കുകള്‍ക്ക് അര്ത്ഥമുണ്ടാവണം, പക്ഷെ
ആ അര്ത്ഥം വ്യഭിചരിക്കപ്പെടുന്നതായിരിക്കരുത്”.
മഴ പെയ്യാന്‍ തുടങ്ങുകയാണെന്ന് തോന്നുന്നു. അതിന്റെ മുന്നോടിയായി തണുത്ത കാറ്റ് വൃക്ഷതലപ്പുകളോട് കിന്നാരം പറഞ്ഞുകൊണ്ട് ഓടി വന്നു.. കുന്നിനു മുകളില്‍ മഴ പെയ്യുന്നത് കാണാന്‍ ഒരു പ്രത്യേക ഭംഗിയാണ്. മേഘങ്ങള്ക്കി ടയില്‍ നിന്നും മെല്ലെ മെല്ലെ കുന്നിറങ്ങി മഴ പെയ്യുകയാണ്. ഇലച്ചാര്ത്തുകളെ ഉലച്ചുകൊണ്ട് മഴ പെയ്യുകയാണ്. മഴയിലൂടെ ആകാശം ഭൂമിയെ തൊട്ടു. ഏതെന്നോ, എന്തെന്നോ തിരിച്ചറിയാനാവാത്ത ഗന്ധങ്ങളുടെ മാസ്മരികലോകം. ഒരു നിമിഷം കണ്ണുകള്‍ പൂട്ടി ആ ഗന്ധങ്ങളെ വേര്തി.രിച്ചറിയാന്‍ ഒരു ശ്രമം നടത്തി. ഓര്മ്മകളുടെ ഊടുവഴികളിലൂടെ ഒരു മടക്കയാത്ര. അതില്‍ പിച്ചകപ്പൂവിന്റെയും,ഭസ്മത്തിന്റെയും ഗന്ധമുണ്ടെന്നു തിരിച്ചറിഞ്ഞു. പിന്നെയും തിരിച്ചറിയാനാവാത്ത ഗന്ധങ്ങള്‍ എനിക്ക് ചുറ്റും നിറഞ്ഞു. മുഖത്തുവീണ മഴത്തുള്ളികളില്‍ ഞാന്‍ തിരിച്ചറിയാന്‍ ആഗ്രഹിക്കുന്ന ഒരു ഗന്ധം വീണ്ടും എന്നെ മോഹിപ്പിക്കുന്നതും, പിടിതരാതെ കാറ്റിനൊപ്പം ഓടി മറയുന്നതും അറിഞ്ഞു. മഴയുടെ താളം മുറുകുന്നതും അതൊരു സാഗരഗന്ധവും, ഇരമ്പലുമായി നിറയുന്നതും ഞാനറിയുന്നുണ്ടായിരുന്നു.കേള്ക്കു മ്പോളും,അനുഭവിക്കുമ്പോളും ആനന്ദകരമായ ഒരവസ്ഥ. എന്തിനെന്നറിയാതെ നിറഞ്ഞൊഴുകുന്ന മിഴികളടച്ച് ഞാനതെല്ലാം എന്നിലേക്കേറ്റുവാങ്ങി. ജൂണ്‍ 6, 2015
സൂര്യനെല്ലിക്കേസിലെ പെണ്കുട്ടിക്കെതിരെ സുപ്രീം കോടതി നടത്തിയ പരാമര്ശവും വിവാദമായിരിക്കുന്നു. പെണ്കുട്ടിക്ക് രക്ഷപ്പെടാന് അവസരമുണ്ടായിരുന്നെന്നും എന്നാല്, ഇത് ഉപയോഗിച്ചില്ലെന്നും ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് അഭിപ്രായപ്പെട്ടു. ബലാത്സംഗത്തിന്റെ് പേരില്‍ ഒരു പെണ്ണും ഇനി കോടതിയെ സമീപിക്കരുത്. ബലാത്സംഗം ചെയ്യാന്‍ വരുന്നവനെ തല്ലികൊന്നു പാറേല്‍ പള്ളിയില്‍ ധ്യാനത്തിനു പോയിന്നു പറഞ്ഞ്‌ ജീവിക്കുക. ഒക്ടോബര്‍ 16, 2015
18 വര്ഷങ്ങള്‍ കടന്നുപോയിരിക്കുന്നു.. ഇടിവെട്ടി മഴപെയ്യുന്ന ഒരു തുലാമാസ രാവില്‍, സാഗര സംഗീതം കേട്ട് കരയാന്‍ പോലും മറന്ന് നിശബ്ദയായി വന്ന മകള്‍. ഓര്മ്മ്കളില്‍ കുഞ്ഞു കാലടികളുടെ പാദസ്വരകിലുക്കങ്ങളും, കിളികൊഞ്ചലുകളും നിറയുന്നു. ഒരമ്മയുടെ വളര്ച്ചയുടെ, തിരിച്ചറിവുകളുടെ, സ്നേഹത്തിന്റെ, ആദികളുടെ, അഭിമാനത്തിന്റെ 18 വര്ഷങ്ങള്‍.ഒക്ടോബര്‍ 21. 2015

ഞാനും നീയും രണ്ട് അഞ്ജതകളാണ്.....
നീയൂം നിന്‍റെതും എന്ന വിചാരം അറിവാണ്.....

നാം നമ്മുടെ ശരീരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കാലത്തോളം .. ജനിമൃതികളും ....സുഖദുഃഖങളും......
രോഗസൗഖൃങളും ഒക്കെ നമ്മെ അലട്ടികൊണ്ടിരിക്കും ....

പെയ്തു തീരാത്ത രാവുകളില്‍
പാതി കണ്ടുണര്‍ന്ന സ്വപ്നം പോലെ
എഴുതി പൂര്‍ത്തിയാക്കാത്ത കവിതപോലെ
പാതി വരച്ച ചിത്രം പോലെ
മനസ്സിന്റെ കോണിലെവിടെയോ ഉപേക്ഷിച്ച
പഴകി നിറം മങ്ങിയോരാ കിനാവുകള്‍
നിശബദ്ധമാം തേങ്ങലോടെ എന്നിലെക്കുണരുംബോള്‍
അവയിന്നും എന്നിലുണ്ടായിരുന്നുവെന്നു
ഒട്ടോരത്ഭുതത്തോടെ ഞാന്‍ തിരിച്ചറിയുന്നു
എന്നിലെ എന്നെ അറിയുന്നു.

ചില നിമിത്തങ്ങള്‍ ഒരു മുന്നറിയിപ്പ് പോലെ ജീവിതത്തിലേക്ക് കടന്നുവരാറുണ്ട്. സംഭവിക്കേണ്ടത്‌ സംഭവിച്ചു കഴിയുമ്പോളായിയിരിക്കും നമ്മളതിനെ തിരിച്ചറിയുന്നത്‌.
വികസനമെന്നാല്‍ ഉയരം കൂടിയ കെട്ടിടങ്ങളും, മെട്രോയും മാത്രമാണെന്ന ധാരണ മാറ്റണമെന്ന സന്ദേശമാണ് ചെന്നൈ നല്കുന്നത്. ചെന്നൈയില്‍ ഉണ്ടായത് പ്രകൃതി ദുരന്തമല്ല നൂറുശതമാനവും മനുഷ്യനുണ്ടാക്കിയതാണ്. ‘’വികസന വിരോധികളായ’’ പ്രകൃതിസ്നേഹികളുടെയും, പരിസ്ഥിതി പ്രവര്ത്തകരുടെയും മുന്നറിയിപ്പുകളെ തള്ളികളഞ്ഞുകൊണ്ട് കണ്ടലുകളുടെയും, ചതുപ്പുകളുടെയും മുകളില്‍ ഫ്ലാറ്റുകളും, ഷോപ്പിംഗ്‌ കോപ്ലെ ക്സുകളും, വിമാനത്താവളങ്ങളും കെട്ടിപ്പൊക്കി. വെള്ളത്തെ മണ്ണില്‍ പിടിച്ചുനിർത്താനുള്ള പ്രകൃതിദത്ത സംവിദാനങ്ങളായിരുന്നു ഇവയൊക്കെ. വെള്ളമൊഴുകിപ്പോകാനുള്ള സ്വാഭാവിക വഴികളാണിവെയന്നു സൌകര്യപൂർവ്വം നാം മറന്നു. ആ മറവിയുടെ പരിണിതഫലമാണ് ഇന്നു നാം കണ്ടത്. ഇതൊരു മുന്നറിയിപ്പാണ്. കേരളവും ഇതുപോലൊരു ദുരന്തത്തിന്റെവ കൈപ്പിടിയിലാണ്. രണ്ടു മണിക്കൂര്‍ മഴ പെയ്താല്‍ തിരുവനന്തപുരവും വെള്ളക്കെട്ടായി മാറുന്നത് നാമെന്തേ ശ്രെധിക്കുന്നില്ല. പരിസ്ഥിതി സൌഹാർദ്ദപരമായ പരിസ്ഥിതി നിയമങ്ങളും, കേട്ടിടനിർമ്മാണ നിയമങ്ങളുമാണ് നമ്മുടെ നാട്ടിലുള്ളത്. എന്നാല്‍ അത് എങ്ങിനെ ലംഘിക്കാം എന്നതില്‍ വിദഗ്ദരാണ് നമ്മളെല്ലാം. ഒരുകുപ്പി വെള്ളത്തിനും, ഒരു കഷ്ണം റൊട്ടിക്കും വേണ്ടി കൈ നീട്ടി നിൽക്കുമ്പോള്‍ അതെത്ര മാത്രം വിലപ്പെട്ടതാണെന്നു ദിവസങ്ങൾക്കുള്ളില്‍, നഗരത്തിൻറെ ധാരാളിത്തത്തില്‍ കഴിഞ്ഞവര്‍ മനസ്സിലാക്കിയത്. വെള്ളം ഒഴിഞ്ഞു പോകുംബോളുണ്ടാകാവുന്ന രോഗങ്ങള്‍ അതെത്രമാത്രമാണെന്നു കണ്ടു തന്നെ അറിയണം. നമുക്ക് സമാധാനിക്കാം ഉയരമുള്ള കെട്ടിടങ്ങള്‍ ഉണ്ടായതുകൊണ്ടല്ലേ അതിനു മുകളില്‍ കയറി നിന്ന് ആകാശത്തേക്ക് കൈ നീട്ടാന്‍ നമുക്ക് കഴിയുന്നത്‌.
എന്തൊക്കെ കോലാഹലങ്ങളായിരുന്നു ദാസേട്ടന്‍ ജീന്‍സിനെക്കുറിച്ചു പറഞ്ഞപ്പോള്‍ ചര്‍ച്ചകളില്‍ വീറും വാശിയും നിറഞ്ഞപ്പോള്‍, കുടുംബാംഗങ്ങളെ പോലും വെറുതെ വിടാതിരിക്കാന്‍ പ്രത്യേകം ശ്രെദ്ധിച്ചു നമ്മള്. ചാനലുകളില്‍‍ ചര്‍ച്ചകള്‍, ദാസെട്ടനെതിരെ കേസുകൊടുക്കുന്നു. ഇത്രത്തോളം വേണമായിരുന്നോ? നമ്മളുടെ ആത്മാഭിമാനത്തിന് മുറിവേൽപ്പിക്കുന്ന ഒരു പദപ്രയോഗം ഉണ്ടായിരുന്നോ ആ വാക്കുകളിൽ? ഇത്രത്തോളം ഒരു മനുഷ്യനെയും, കുടുംബത്തെയും പിച്ചിചീന്താൻ തക്കവിധം എന്തായിരുന്നു ആ വാക്കുകളില്‍ ഉണ്ടായിരുന്നത്? ഒരു അഭിപ്രായം പറഞ്ഞാൽ തകരുന്നതാണോ പെണ്ണിന്റെ അഭിമാനം?
എന്തൊക്കെ കോലാഹലങ്ങളായിരുന്നു ദാസേട്ടന്‍ ജീന്‍സിനെക്കുറിച്ചു പറഞ്ഞപ്പോള്‍ ചര്‍ച്ചകളില്‍ വീറും വാശിയും നിറഞ്ഞപ്പോള്‍, കുടുംബാംഗങ്ങളെ പോലും വെറുതെ വിടാതിരിക്കാന്‍ പ്രത്യേകം ശ്രെദ്ധിച്ചു നമ്മള്. ചാനലുകളില്‍‍ ചര്‍ച്ചകള്‍, ദാസെട്ടനെതിരെ കേസുകൊടുക്കുന്നു. ഇത്രത്തോളം വേണമായിരുന്നോ? നമ്മളുടെ ആത്മാഭിമാനത്തിന് മുറിവേൽപ്പിക്കുന്ന ഒരു പദപ്രയോഗം ഉണ്ടായിരുന്നോ ആ വാക്കുകളിൽ? ഇത്രത്തോളം ഒരു മനുഷ്യനെയും, കുടുംബത്തെയും പിച്ചിചീന്താൻ തക്കവിധം എന്തായിരുന്നു ആ വാക്കുകളില്‍ ഉണ്ടായിരുന്നത്? ഒരു അഭിപ്രായം പറഞ്ഞാൽ തകരുന്നതാണോ പെണ്ണിന്റെ അഭിമാനം?
ബാങ്ക് അക്കൌണ്ടുകള്‍ ഇല്ലാത്തതാണ് ഭാരതിയന്റെ അടിസ്ഥാന പ്രശ്നം. ചേരികളിലും പുരംന്ബോക്കിലും പാലങ്ങള്‍ക്കടിയിലും കഴിയേണ്ടിവരുന്ന പരശതം മനുഷ്യരുടെ അടിയന്തരാവശൃം ബാങ്ക് അക്കൌണ്ടുകളാണ്. (2014 ആഗസ്റ്റ്‌ 28 മുതല്‍ 2015 ജനവരി 26 വരെയുള്ള കാലയളവില്‍ 7..5കോടി ബാങ്ക് അക്കൌണ്ടുകള്‍ ആരംഭിക്കും ജന്ധന്‍ യോജന)
ഇനിയിപ്പോള്‍ എന്താ വേണ്ടത്...................!!!!!????
മഴ
ഇടിമിന്നലോളിയില്‍ തുലാവര്ഷ,
മഴ
കൂലംകുത്തിയൊഴുകുന്ന
വെള്ളം
ര്ക്തച്ചുവപ്പ്
കുത്തിയൊലിക്കുന്ന കിനാക്കള്‍
ചൂരല്‍, ഭസ്മം, ബാധയൊഴിക്കല്‍
മരണം
അച്ഛന്‍, അമ്മ, കാമുകന്‍
ചിതറിയ മാംസതുണ്ടുകള്‍
തുറിച്ചുന്തിയ കണ്ണുകളില്‍
അഗ്നിയോ?
ഓറഞ്ച്,വെള്ള, പച്ച
എല്ലാം ചുവപ്പ്
ര്ക്തച്ചുവപ്പ്
ഒടിഞ്ഞു നുറുങ്ങിയ ആരക്കാലുകള്‍
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം.................?