Wednesday 6 July 2016

നാളെ ലോക ജലദിനം...........ജീവശ്വാസംതന്നെയാണ് വെള്ളം. വര്ഷങ്ങള്‍ പിന്നിടുന്തോറും ജലം എന്നത് മണ്ണില്നി‍ന്നും, ജീവജാലങ്ങളില്‍ നിന്നും അകന്നുപോയ്ക്കൊണ്ടിരിക്കുകയാണ്. വെള്ളമില്ലെങ്കില്‍ ഭൂമിയില്ല, ജീവജാലങ്ങളില്ല. സ്വപ്നങ്ങളില്ല, പ്രതീക്ഷകളില്ല എല്ലാം വെറും പാഴ്വസ്തുക്കള്‍ മാത്രം. ഇന്ന് നമ്മുടെ പുഴകള്‍ കുറ്റിക്കാടുകളായി മാറിക്കൊണ്ടിരിക്കുകയാണ്. ജലം എന്നത് ഒരു വിദൂര സ്വപ്നമായിമാറുന്നു. ഓരോ കിണറും, പുഴകളും നമ്മോടു സംസാരിക്കുന്നുണ്ട്. നാമത്തിനു ചെവിക്കൊടുക്കണം എന്നുമാത്രം. മധ്യവേനല്‍ അവധിക്കാലത്ത്‌ അച്ഛന്റെ വീടായ വല്ലചിറയിലും (തൃശൂര്‍), അമ്മയുടെ വീടായ വൈക്കത്തും പോവാറുണ്ട്. അച്ഛന്റെ വീട്ടില്‍ നല്ല ആഴമുള്ള കിണറുണ്ടായിരുന്നു. ആ ചുറ്റുവട്ടത്തുള്ള ഒരുപാടു വീടുകാരുടെ സ്വന്തമായിരുന്നു ആ കിണര്‍. അതൊരു ബി ബി സി കേന്ദ്രം കൂടിയായിരുന്നു. ആ കിണറ്റിലെ വെള്ളത്തിന്‌ എന്തൊരു തണുപ്പും, സ്വാദുമായിരുന്നു. ഇളം നീലനിറത്തില്‍ നിറഞ്ഞു കിടന്നിരുന്ന ആ കിണര്‍ എന്റെ ഓര്മ്മയില്‍ ഇന്നുമുണ്ട്. വെട്ടുകല്ലുകൊണ്ടുള്ള ചുറ്റുമതിലും, അടിയിലേക്ക് വീതിയോടുകൂടിയുള്ള ഏണിയും അതിനു വല്ലാത്തൊരു പ്രൌഡി കൊടുത്തിരുന്നു. എത്ര പേര്‍ കൊരികൊണ്ടുപോയാലും ആ കിണര്‍ നിറഞ്ഞു തന്നെ കിടക്കും. ഇപ്പോള്‍ ആ കിണറും വെള്ളത്തിന്റെ കാര്യത്തില്‍ പിശുക്കിയായിരിക്കുന്നു. അമ്മയുടെ നാട്ടിലാണെങ്കില്‍ എവിടെ നോക്കിയാലും കായലും,തോടും, കിണറും. വൈക്കത്ത് മിക്കവാറും എല്ലാ വീടുകളിലും രണ്ടു കുളങ്ങള്‍ ഉണ്ടായിരിക്കും. ഒന്ന് കുടിക്കാനുള്ള വെള്ളമെടുക്കുന്ന കുളവും, മറ്റേതു കുളിക്കാനുള്ളതും. വേനലവധിക്ക് നാട്ടില്‍ ചെന്നാല്‍ കുളത്തില്‍ നിന്നും കയറാറില്ലായിരുന്നു. പിന്നെ വടിയും, ശകാരവും മനസില്ലാമനസോടെ കേറിപ്പോരും. ഇന്ന് അവിടെയും കുളങ്ങള്‍ ഇല്ലാതായിരിക്കുന്നു. തോടുകള്‍ ഇല്ല. കായലുകള്‍ ആഫ്രിക്കന്‍ പായലുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. കേരളത്തിലെ ഏറ്റവും ചൂടുകൂടിയ ജില്ല പാലക്കാടാണെങ്കിലും വെള്ളത്തിനോരിക്കലും ക്ഷാമാമുണ്ടയിരുന്നില്ല. അതുകൊണ്ടാണല്ലോ കേരളത്തിന്റെ നെല്ലറ പാലക്കാടായത്. പാലക്കാടിനൊരു നിളയുണ്ടായിരുന്നു എന്നും വരദായിനിയായ പാലക്കാടിന്റെ സ്വന്തം നിള. ഗായത്രി, തൂത, കല്പ്പായത്തി,കണ്ണാടിപ്പുഴ എന്നി കൈവഴികളായ നദികളെക്കൊണ്ട് പച്ചപുതപ്പിച്ചിരുന്നു. ഒരുനാടിനു മുഴുവന്‍ അന്നദാതാവായിരുന്നു. ഇന്നോ നിള ഒരു നീര്ച്ചലായി മാറിയിരിക്കുന്നു. പുഴ, കിണര്‍ ഇവെയെല്ലാം നാം കണ്ട ഒരു സ്വപ്നമായി മാറുന്ന കാലം അതിവിദൂരമല്ല. ശ്രീ. ബാലകൃഷ്ണന്‍ എഴുതിയപോലെ
“ഇനി വരുന്ന തലമുറക്ക്‌ ഇവിടെ വാസം സാദ്ധ്യമോ”
നമ്മുടെ പൂര്‍വികര്‍ നമ്മെ ഏല്പ്പി ച്ച ഈ പച്ചപ്പും, പുഴകളും, കിണറുകളും, കായലുകളും, അതുപോലെ നമുക്ക് നമ്മുടെ കുട്ടികള്ക്ക് കൈമാറാന്‍ സാധിക്കില്ലെങ്കില്‍ അവരോടു നമ്മള്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റുതന്നെയാണ്.

മാര്‍ച്ച്‌ 21, 2014

No comments: