മഴ
പെയ്യാന്‍ തുടങ്ങുകയാണെന്ന് തോന്നുന്നു. അതിന്റെ മുന്നോടിയായി തണുത്ത
കാറ്റ് വൃക്ഷതലപ്പുകളോട് കിന്നാരം പറഞ്ഞുകൊണ്ട് ഓടി വന്നു.. കുന്നിനു
മുകളില്‍ മഴ പെയ്യുന്നത് കാണാന്‍ ഒരു പ്രത്യേക ഭംഗിയാണ്. മേഘങ്ങള്ക്കി
ടയില്‍ നിന്നും മെല്ലെ മെല്ലെ കുന്നിറങ്ങി മഴ പെയ്യുകയാണ്. ഇലച്ചാര്ത്തുകളെ
ഉലച്ചുകൊണ്ട് മഴ പെയ്യുകയാണ്. മഴയിലൂടെ ആകാശം ഭൂമിയെ തൊട്ടു. ഏതെന്നോ,
എന്തെന്നോ തിരിച്ചറിയാനാവാത്ത ഗന്ധങ്ങളുടെ മാസ്മരികലോകം.
ഒരു നിമിഷം കണ്ണുകള്‍ പൂട്ടി ആ ഗന്ധങ്ങളെ വേര്തി.രിച്ചറിയാന്‍ ഒരു ശ്രമം
നടത്തി. ഓര്മ്മകളുടെ ഊടുവഴികളിലൂടെ ഒരു മടക്കയാത്ര. അതില്‍
പിച്ചകപ്പൂവിന്റെയും,ഭസ്മത്തിന്റെയും
ഗന്ധമുണ്ടെന്നു തിരിച്ചറിഞ്ഞു. പിന്നെയും തിരിച്ചറിയാനാവാത്ത ഗന്ധങ്ങള്‍
എനിക്ക് ചുറ്റും നിറഞ്ഞു. മുഖത്തുവീണ മഴത്തുള്ളികളില്‍ ഞാന്‍
തിരിച്ചറിയാന്‍ ആഗ്രഹിക്കുന്ന ഒരു ഗന്ധം വീണ്ടും എന്നെ മോഹിപ്പിക്കുന്നതും,
പിടിതരാതെ കാറ്റിനൊപ്പം ഓടി മറയുന്നതും അറിഞ്ഞു. മഴയുടെ താളം മുറുകുന്നതും
അതൊരു സാഗരഗന്ധവും, ഇരമ്പലുമായി നിറയുന്നതും ഞാനറിയുന്നുണ്ടായിരുന്നു.കേള്ക്കു
മ്പോളും,അനുഭവിക്കുമ്പോളും ആനന്ദകരമായ ഒരവസ്ഥ. എന്തിനെന്നറിയാതെ
നിറഞ്ഞൊഴുകുന്ന മിഴികളടച്ച് ഞാനതെല്ലാം എന്നിലേക്കേറ്റുവാങ്ങി. ജൂണ്‍ 6, 2015
No comments:
Post a Comment