Wednesday 6 July 2016

വികസനമെന്നാല്‍ ഉയരം കൂടിയ കെട്ടിടങ്ങളും, മെട്രോയും മാത്രമാണെന്ന ധാരണ മാറ്റണമെന്ന സന്ദേശമാണ് ചെന്നൈ നല്കുന്നത്. ചെന്നൈയില്‍ ഉണ്ടായത് പ്രകൃതി ദുരന്തമല്ല നൂറുശതമാനവും മനുഷ്യനുണ്ടാക്കിയതാണ്. ‘’വികസന വിരോധികളായ’’ പ്രകൃതിസ്നേഹികളുടെയും, പരിസ്ഥിതി പ്രവര്ത്തകരുടെയും മുന്നറിയിപ്പുകളെ തള്ളികളഞ്ഞുകൊണ്ട് കണ്ടലുകളുടെയും, ചതുപ്പുകളുടെയും മുകളില്‍ ഫ്ലാറ്റുകളും, ഷോപ്പിംഗ്‌ കോപ്ലെ ക്സുകളും, വിമാനത്താവളങ്ങളും കെട്ടിപ്പൊക്കി. വെള്ളത്തെ മണ്ണില്‍ പിടിച്ചുനിർത്താനുള്ള പ്രകൃതിദത്ത സംവിദാനങ്ങളായിരുന്നു ഇവയൊക്കെ. വെള്ളമൊഴുകിപ്പോകാനുള്ള സ്വാഭാവിക വഴികളാണിവെയന്നു സൌകര്യപൂർവ്വം നാം മറന്നു. ആ മറവിയുടെ പരിണിതഫലമാണ് ഇന്നു നാം കണ്ടത്. ഇതൊരു മുന്നറിയിപ്പാണ്. കേരളവും ഇതുപോലൊരു ദുരന്തത്തിന്റെവ കൈപ്പിടിയിലാണ്. രണ്ടു മണിക്കൂര്‍ മഴ പെയ്താല്‍ തിരുവനന്തപുരവും വെള്ളക്കെട്ടായി മാറുന്നത് നാമെന്തേ ശ്രെധിക്കുന്നില്ല. പരിസ്ഥിതി സൌഹാർദ്ദപരമായ പരിസ്ഥിതി നിയമങ്ങളും, കേട്ടിടനിർമ്മാണ നിയമങ്ങളുമാണ് നമ്മുടെ നാട്ടിലുള്ളത്. എന്നാല്‍ അത് എങ്ങിനെ ലംഘിക്കാം എന്നതില്‍ വിദഗ്ദരാണ് നമ്മളെല്ലാം. ഒരുകുപ്പി വെള്ളത്തിനും, ഒരു കഷ്ണം റൊട്ടിക്കും വേണ്ടി കൈ നീട്ടി നിൽക്കുമ്പോള്‍ അതെത്ര മാത്രം വിലപ്പെട്ടതാണെന്നു ദിവസങ്ങൾക്കുള്ളില്‍, നഗരത്തിൻറെ ധാരാളിത്തത്തില്‍ കഴിഞ്ഞവര്‍ മനസ്സിലാക്കിയത്. വെള്ളം ഒഴിഞ്ഞു പോകുംബോളുണ്ടാകാവുന്ന രോഗങ്ങള്‍ അതെത്രമാത്രമാണെന്നു കണ്ടു തന്നെ അറിയണം. നമുക്ക് സമാധാനിക്കാം ഉയരമുള്ള കെട്ടിടങ്ങള്‍ ഉണ്ടായതുകൊണ്ടല്ലേ അതിനു മുകളില്‍ കയറി നിന്ന് ആകാശത്തേക്ക് കൈ നീട്ടാന്‍ നമുക്ക് കഴിയുന്നത്‌.

No comments: