Saturday 9 July 2016

മുക്കുത്തിച്ചിരി

മുറ്റത്ത് മഴവന്നു നിൽക്കുന്ന സമയത്താണ്
മോളെ എന്നൊരു വിളിയോടെ
മുത്തി എത്തിയത്
തിളക്കമുള്ള മൂക്കുത്തി ചിരിയാൽ
എനോട് പയിക്കുന്നുവെന്നു
പറഞ്ഞത്
ഇഡ്ഡലിയും സാമ്പാറും കഴിച്
വീണ്ടുമൊരു മുക്കുത്തിച്ചിരിയാൽ
ഭാണ്ഡത്തിൽനിന്നും ഒരു
പൊതിയെടുത്തു തന്നു
മഴയിലേക്കിറങ്ങി പോയത്
പിന്നെയാ വൈകുംന്നേരം
മഴ പെയ്യും നേരം
അച്ഛൻ പറഞ്ഞാണറിയുന്നതു
മുത്തി സർക്കാരാശുപത്രിയിൽ
ആർക്കും വേണ്ടാത്ത ജഡമായി
തണുത്തു വിറങ്ങലിച്ചു കിടക്കുന്നുവെന്നു
അച്ഛന്റെ കൂടെ ഞാനവിടെ
ചെന്നെങ്കിലും കാണുവാനായില്ല
ആ മുക്കുത്തിച്ചിരി
കൂടെയുള്ള മറ്റുള്ളവർ
കൊണ്ടുപോയെന്ന്
അപ്പോളാണ് ഞാനോർത്തത്
മുത്തിയൊരു യാചക
മാത്രമായിരുന്നല്ലോയെന്നു
 ജീവിതവും, പ്രതീക്ഷകളും
ഇല്ലാത്ത വെറുമൊരു യാചക
 തിരിച്ചു വന്നു ഞാനാപ്പൊതി
യഴിച്ചു
അതിൽ നിറയെ സൂര്യകാന്തി
വിത്തുകളായിരുന്നു
ഇന്നവ ഒരു മൂക്കുത്തി-
ച്ചിരിയോടെ എന്നെ നോക്കി
ച്ചിരിക്കുമ്പോൾ
മറ്റൊരു സൂര്യകാന്തി
ച്ചിരിയാൽ മുക്കുത്തിയി-
ട്ടൊരു മുഖം
വാൽസല്ല്യമൂറുന്ന ചിരിയാൽ
പെയ്തിറങ്ങുന്നു .







No comments: