Sunday, 12 February 2017

യാത്ര

എവിടെ തീരും
എന്നറിയാതെ
തുടർന്നു കൊണ്ടേയിരിക്കുന്ന
ചില യാത്രകൾ.
തുടങ്ങിയേടത്തു നിന്നും
ദൂരമേറെ പോയിട്ടും
ലക്‌ഷ്യമേതെന്നു
അറിയാത്ത യാത്രകൾ !!
പിന്നിട്ടിടങ്ങളിലേക്കു
തിരിഞ്ഞു നോക്കിയും
ഓർമ്മകളെ കുഴിച്ചുമൂടിയും
മുന്നോട്ടു പോകുന്നവ.
താരാട്ടിൻ ഈണവും
കരുതലായുള്ളൊരു
വിരൽത്തുമ്പും
മനക്കണ്ണാൽ കണ്ട്
വരണ്ട മണ്ണിലൂടെ
ഒരു യാത്ര
ചില നേരങ്ങളിൽ ഈ യാത്രയിൽ
പച്ചച്ച വയലേലകളും, സ്വപ്നം
വിടരുന്ന കണ്ണുകളും
എനിക്ക് കൂട്ടായുണ്ട്
ചില നേരങ്ങളിൽ
എന്നിൽ വിരിയുന്ന
ശൂന്യത ഒരു മലയോളം
വളരാറുണ്ട്
അതൊരു ഭ്രാന്തായി
എന്നിൽ അലയടിക്കുന്നു
എന്നിട്ടും എവിടെ
തീരും എന്നറിയാത്ത
ലക്‌ഷ്യമില്ലാത്തൊരു
യാത്ര തുടരുന്നു ഞാൻ.
ഒരു ചിരിയിൽ നീയെന്നിലേക്കും
ഞാൻ നിന്നിലേക്കും
പെയ്തിറങ്ങുമെങ്കിൽ
ആ ചിരിമഴക്കായ്................
ഒരാലിംഗനത്തിൽ
ഞാൻ നിന്നിലേക്കും
നീയെന്നിലേക്കും
അലിഞ്ഞില്ലാതാകുമെങ്കിൽ
ആ ഒരു നിമിഷത്തിലേക്കായ് ..........
ഒരു ചുംബനതീയ്യിൽ
ഞാൻ നിന്നിലും
നീയെന്നിലും
എരിഞ്ഞുണരുമെങ്കിൽ
ആ ചുംബനതീയിലേക്കായ്.......
 നീയെന്ന പ്രണയത്തിലേക്ക്
ഞാൻ ആ വാഹിക്കപെടുംമ്പോൾ
നീയൊരു ഒറ്റമരമായെങ്കിൽ
ഒരു പേമാരിയായി
ഞാൻ നിന്നിലേക്ക്‌
പെയ്തിറങ്ങിയേനെ......
നിന്റെ നിശ്വാസ വേഗങ്ങളിൽ
ഞാനൊരഗ്നിയായ്
പടന്നിറങ്ങിയേനെ.......